Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yab Legal Services

Middle East and Gulf

സ​ലാം പാ​പ്പി​നി​ശേ​രി​യെ ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു

ഷാ​ർ​ജ: യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യെ അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​ക​ള്‍​ക്കാ​യി തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന നി​യ​മ - സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ സ​ഭ​യി​ലേ​ക്ക് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്.

ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ഗ്ലോ​ബ​ല്‍ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​ണ്. നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന​വ​ര്‍​ക്കും ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ല്‍ സ​ലാം പാ​പ്പി​നി​ശേ​രി സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ലോ​ക കേ​ര​ള സ​ഭാം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ മു​ന്‍ പ​രി​ച​യം പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും അ​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Up